ADVERTISEMENT

കൊച്ചി ∙ മദ്യ ലഭ്യത കുറഞ്ഞതോടെ ഉപയോക്താക്കൾക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ വിഷമതകൾക്കു പരിഹാരം കാണാൻ എക്സൈസ് വകുപ്പ് സംസ്ഥാന തലത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു. മദ്യാസക്തിയുള്ളവർ നേരിടുന്ന വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ പരിഹരിക്കുകയാണ് ഈ ദിവസങ്ങളിൽ എക്സൈസിന്റെ പ്രാഥമിക കർത്തവ്യം.

മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഒരാളെ വീതം തൃപ്പൂണിത്തുറ, പറവൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നും 5 പേരെ മൂവാറ്റുപുഴയിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത് പറഞ്ഞു. ലോക്ഡൗൺ ദിവസങ്ങളിൽ എക്സൈസ് വകുപ്പ് നേരിടുന്ന 2 പ്രധാന വെല്ലുവിളികളാണു മദ്യത്തിന് അടിമകളായവരുടെ ആത്മഹത്യാ പ്രവണതയും ലഹരിമരുന്നിന് അടിമകളായവരുടെ അതിക്രമങ്ങളും.

കുടുംബാംഗം, ബന്ധുക്കൾ, അയൽക്കാർ, സുഹൃത്തുക്കൾ എന്നിവർ മദ്യം ലഭിച്ചില്ലെങ്കിൽ അതിക്രമം കാണിക്കുന്നവരാണെന്ന് അറിയാമെങ്കിൽ ഈ വിവരം എക്സൈസ് ഓഫിസിലെ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറിൽ അറിയിച്ചാൽ ചികിത്സയും സംരക്ഷണവും എക്സൈസ് വകുപ്പ് ഏറ്റെടുക്കും. ഈ ഘട്ടത്തിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളിയാണു വ്യാജവാറ്റും വിഷമദ്യ ദുരന്തവും. വ്യാജവാറ്റ് ശ്രദ്ധയിൽ പെട്ടാൽ എക്സൈസ്, പൊലീസ് സേനകളെ വിവരം അറിയിക്കണം. വിളിക്കുന്നവരുടെ പേരു വെളിപ്പെടുത്താതെ തന്നെ ഈ വിവരം ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com