ADVERTISEMENT

കാക്കനാട്∙ മകൾ വൈഗയെ കൊന്ന രീതി സനു മോഹൻ ഇന്നലെയും പൊലീസിനു മുന്നിൽ ആവർത്തിച്ചു. ‘നമുക്ക് മരിക്കാമെന്നു പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല. അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം. സോഫയിൽ ഇരുത്തിയാണു വൈഗയെ കൈലി കൊണ്ടു മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്.  ശ്വാസം മുട്ടിയപ്പോൾ പിടഞ്ഞു ചാടിയെഴുന്നേറ്റു. ബലം പ്രയോഗിച്ചു സോഫയിൽ തന്നെ ഇരുത്തി. 10 മിനിറ്റു കഴിഞ്ഞപ്പോൾ നിശ്ചലമായി.

കൈലി അഴിച്ചു മാറ്റി തോളിൽ എടുത്തു കിടത്തിയപ്പോഴാണ് മൂക്കിൽ നിന്നു രക്തം വരുന്നത് ശ്രദ്ധിച്ചത്. മകളെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ മദ്യപിച്ചിരുന്നു. മാമന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മകളെ കൂടെ കൂട്ടിയത്. മാമനു കൊടുക്കാൻ എന്തെങ്കിലും വാങ്ങണ്ടേയെന്നു യാത്രക്കിടയിൽ മകൾ ചോദിച്ചു. വൈറ്റില പാലത്തിലെത്തിയപ്പോഴാണു കങ്ങരപ്പടിയിലേക്കാണ് വരുന്നതെന്നു വൈഗയ്ക്കു മനസിലായത്’.

അച്ഛന്റെ ജ്യേഷ്ഠന്റെ മകൻ കുവൈത്തിൽ ജോലിക്കു കൊണ്ടുപോകാൻ തയാറായിരുന്നെങ്കിലും താൻ പോയില്ലെന്നു സനുവിന്റെ മൊഴിയിലുണ്ട്. ‘എസ്എം എൻജിനിയറിങ് എന്ന പേരിൽ സ്വന്തം കട തുടങ്ങി. ജിഎം ട്രേഡേഴ്സ് എന്ന പേരിൽ സഹോദരനും കടയുണ്ടായിരുന്നു. സ്റ്റീൽ മേഖലയുമായി ബന്ധപ്പെട്ടു പുതിയ ഒരു കട കൂടി തുടങ്ങിയെങ്കിലും പരാജയപ്പെട്ടു.

കങ്ങരപ്പടിയിൽ എത്തും മുമ്പ് നാലു മാസം ഇടപ്പള്ളിയിൽ താമസിച്ചിരുന്നു.  കങ്ങരപ്പടിയിലെ ഫ്ലാറ്റ് 24.75 ലക്ഷം രൂപയ്ക്കു വാങ്ങി. ആധാരത്തിൽ 18 ലക്ഷം രൂപയേ കാണിച്ചിട്ടുള്ളു. ഭാര്യയുടെ പേരിലുള്ള ഫ്ലാറ്റ് വ്യാജ ഒപ്പിട്ടാണ് പണയപ്പെടുത്തി 13 ലക്ഷം വാങ്ങിയത്. മേശവലിപ്പിന്റെ ലോക്ക് പൊളിച്ചാണ് ഭാര്യയുടെ സ്വർണം എടുത്തത്. താക്കോൽ കളഞ്ഞു പോയെന്നാണ് പൊളിക്കാൻ വന്നയാളോടു പറഞ്ഞത്.’

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com