ADVERTISEMENT

പെരുമ്പാവൂർ ∙ വളയൻചിറങ്ങര ഗവ.എൽപി സ്കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച എൽപി സ്കൂളാക്കി ഉയർത്തി പ്രധാന അധ്യാപിക സി.രാജി പടിയിറങ്ങി. കുരുന്നുകളുടെ അമ്മയായി ജീവിച്ച ടീച്ചർക്കു സഹപ്രവർത്തകരും പിടിഎയും ചേർന്നു യാത്രയയപ്പു നൽകി. 37 കൊല്ലത്തെ അധ്യാപക ജീവിതത്തിൽ 24 വർഷവും അധ്യാപികയായും പ്രധാനാധ്യാപികയായും വളയൻചിറങ്ങര സ്കൂളിൽ തന്നെയായിരുന്നു.

പഠന, പാഠ്യേതര വിഷയങ്ങളിൽ സ്കൂളിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ രാജി ടീച്ചർ വഹിച്ച പങ്കു ചെറുതല്ല. പിടിഎയും നാട്ടുകാരും ഒപ്പം നിന്നപ്പോൾ പഠന നിലവാരത്തിലും കുട്ടികളും എണ്ണത്തിലും സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സർക്കാർ എൽപി സ്കൂളാണിത്. 600 കുട്ടികളുണ്ട്. സംസ്ഥാന തലത്തിൽ നഴ്സറി കുട്ടികൾക്കായി പാഠപുസ്തകം തയാറാക്കിയതു വളയൻചിറങ്ങര സ്കൂൾ ആയിരുന്നു. 8 കൊല്ലമായി പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ സ്കൂളാണ് ഒന്നാം സ്ഥാനത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com