ADVERTISEMENT

പിറവം∙ പട്ടണങ്ങളിലെ പാർക്കുകളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയുമെല്ലാം തിരക്കും ബഹളവുമെല്ലാം മടുത്തു തുടങ്ങിയെങ്കിൽ ഇനി ഗ്രാമീണ ഭംഗി ആസ്വദിക്കാനായി പാമ്പാക്കുടയിലേക്കു സ്വാഗതം. അരീക്കൽ വെള്ളച്ചാട്ടവും ചരിത്രം പേറുന്ന കൊച്ചരീക്കൽ ഗുഹകളുടെ ഭംഗിയും കൺ കുളിർക്കെ കാണാം. ക്ഷീണിക്കുമ്പോൾ ഓണക്കൂർ ഉൗരനാട്ടു ചിറയിലെ തെളിനീരിൽ നീന്തിക്കുളിക്കാം.‍ നെൽപാടങ്ങളിലൂടെയും പച്ചക്കറിത്തോട്ടങ്ങളിലൂടെയും ശുദ്ധവായു ശ്വസിച്ചു നടക്കാം. വിശക്കുമ്പോൾ ചെണ്ടക്കപ്പയും കാന്താരി മുളകു ചാലിച്ചതും കുത്തരിച്ചോറും നാടൻ കറികളും റെഡി. 

കുടുംബശ്രീ മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇൗ ഒരുക്കങ്ങളെല്ലാം. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഓണക്കൂറിലെ ഗ്രീൻലാൻഡ് കുടുംബശ്രീ യൂണിറ്റാണു പദ്ധതി നടപ്പാക്കുന്നത്. കലക്ടർ ജാഫർ മാലിക് പദ്ധതി ഉദ്ഘാടനം ചെയ്തു.‌ പാമ്പാക്കുട ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു അരീക്കൽ വെള്ളച്ചാട്ടത്തിലേക്കാണു യാത്ര ആരംഭിക്കുന്നത്. ഉയരത്തിൽ നിന്നു പാലരുവി പോലെ പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്നതാണു അരീക്കൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം.

അരീക്കലിൽ നിന്നു 750 മീറ്റർ മുകൾ ഭാഗത്തായാണ് കൊച്ചരീക്കൽ. ഒരേക്കറോളം വിസ്തൃതിയിൽ കാനന പ്രതീതി ഉയർത്തുന്ന ഭൂമിയും വറ്റാത്ത നീരുറവയും പുരാതന ഗുഹകളുമെല്ലാം കൗതുകം പകരും. പാമ്പാക്കുടിലെ കൃഷിയിടങ്ങൾക്കു പ്രയോജനകരമാവുന്ന നിലയിലാണു ഓണക്കൂറിൽ തോടിനു കുറുകെ ഉൗരനാട്ടു ചിറ പൂർത്തിയാക്കിയിരിക്കുന്നത്. കാർഷിക സംസ്കൃതിയെ അടുത്തറിയുന്നതിനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com