ADVERTISEMENT

മൂവാറ്റുപുഴ∙ പൂക്കളും പുൽത്തകിടിയും താമരക്കുളവും വെർട്ടിക്കൽ ഗാർഡനും ഒക്കെയായി മനോഹരമായ പാർക്കിന്റെ ദൃശ്യ ഭംഗിയിലാണ് ഇപ്പോൾ ശതാബ്ദി പിന്നിട്ട മൂവാറ്റുപുഴ സർക്കാർ മോഡൽ ഹയർസെക്കൻഡറി സ്കൂൾ. എത്തുന്നവരെ വിസ്മയിപ്പിക്കുന്ന വർണക്കാഴ്ചകൾ ആണ് സ്കൂൾ നിറയെ. അവഗണിക്കപ്പെട്ടിരുന്ന സ്കൂൾ അടിമുടി മാറി നഗരവാസികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

മോഡൽ സ്കൂളിൽ വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളുടെ നൈപുണ്യ വികസനവും ലക്ഷ്യമിട്ടുള്ള നാഷനൽ ഇന്റഗ്രേറ്റഡ് എജ്യുക്കേഷനൽ ആൻഡ് കോംപറ്റൻസി ബേസ്ഡ് ഫ്രെയിംവർക് (എൻഎസ്ക്യുഎഫ്) പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഗാർഡ്നർ, ഫ്ളോറികൾചറിസ്റ്റ് പ്രൊട്ടക്ടഡ് കൾട്ടിവേഷൻ എന്നീ കോഴ്സുകളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നാണു സ്കൂളിനെ വലിയൊരു പൂന്തോട്ടമാക്കിയത്. സ്കൂളിന്റെ ചുവരുകളും മറ്റും വെർട്ടിക്കൽ ഗാർഡൻ ഉപയോഗിച്ച് മനോഹരമാക്കി.

റോസ്, ജർബറ തുടങ്ങിയ പൂച്ചെടികളുടെ സംരക്ഷിത പൂക്കൃഷിയും സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. എൻഎസ്എസ് യൂണിറ്റും സഹായവുമായി എത്തി. പ്രായോഗിക പരിശീലനത്തോടൊപ്പം സ്വയം തൊഴിൽ സംരംഭമായി വിദ്യാർഥികൾ ഇത് ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അധ്യാപകർ പറയുന്നു. അധ്യാപകരായ എ.ആർ.രജിത, മേബിൾ റോസ് ജോർജ് എന്നിവരാണ് വിദ്യാർഥികൾക്കു പരിശീലനം നൽകിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com