ADVERTISEMENT

അങ്കമാലി ∙ പ്ലാന്റേഷൻ എസ്റ്റേറ്റുകളിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. കഴി‍ഞ്ഞ ദിവസം വാടാമുറി വനത്തിൽ വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചു. തേക്ക് ഡിപ്പോയ്ക്കു കാവൽ നിൽക്കുമ്പോഴാണ് വാച്ചർ അയ്യമ്പുഴ സ്വദേശി ഷാജു പാലാട്ടിയെ ആക്രമിച്ചത്. മരത്തിനു മുകളിൽ ഏറുമാടത്തിലാണ് കാവൽ. പ്രാഥമികാവശ്യങ്ങൾക്കായി ഏറുമാടത്തിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. 2 ആനകളാണ് ആക്രമിച്ചത്.

നട്ടെല്ലിനു ക്ഷതമേറ്റ ഷാജി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഒൻപതാം ബ്ലോക്കിൽ അനിൽ എന്നയാളുടെ പശുവിനെ കാട്ടാന ആക്രമിച്ചു കൊന്നു. പ്ലാന്റേഷൻ തൊഴിലാളികൾക്കു പുറത്തിറങ്ങാൻ സാധിക്കാത്ത വിധമാണ് കാട്ടാനകളുടെ ശല്യമേറിയത്. രാത്രി തൊഴിലാളികൾ ക്വാർട്ടേഴ്സിനു പുറത്തിറങ്ങാറില്ല. സന്ധ്യ മയങ്ങിയാൽ റോഡുകളിൽ കാട്ടാനകളെ കാണാം. പുലർന്ന് ഏറെ കഴിഞ്ഞാലും കാട്ടാനകൾ കാടുകയറാത്തത് റബർ ടാപ്പിങ് ഉൾപ്പെടെയുള്ള ജോലികളെ ബാധിക്കുന്നുണ്ട്.

അതിരപ്പിള്ളി എസ്റ്റേറ്റിൽ ദിവസവും എണ്ണപ്പനകൾ നശിപ്പിക്കുന്നുണ്ട്. തൊഴിലാളികൾ ക്വാർട്ടേഴ്സിനോടനുബന്ധിച്ചു നട്ടിട്ടുള്ള വാഴകളും മറ്റും കാട്ടാനകൾ നശിപ്പിക്കുന്നത് പതിവാണ്.കാട്ടാനകളെ നിയന്ത്രിക്കാൻ ട്രഞ്ചുകൾ കുഴിക്കുമെന്നും കൂടുതൽ സ്ഥലങ്ങളിലേക്കു വൈദ്യുതവേലി നീട്ടുമെന്നുമൊക്കെയുള്ള വാഗ്ദാനം പാഴ്‌വാക്കായി. വന്യമൃഗങ്ങളിൽ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ  നടപടി ഇല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com