ADVERTISEMENT

വൈപ്പിൻ∙ തൂക്കം 2 കിലോഗ്രാമിലും അൽപം കൂടുതൽ. വില 4200 രൂപ. എടവനക്കാട്  അണിയിൽ പടി‍ഞ്ഞാറുള്ള ചെമ്മീ‌ൻകെട്ടിൽ നിന്ന് ഇന്നലെ  ലഭിച്ച ഞണ്ടിന്റെ വിശേഷമാണിത്. നാട്ടിലെങ്ങും കറി ഞണ്ട്  പോലും കിട്ടാനില്ലാത്ത വറുതി സമയത്താണ് മീൻ പിടിത്തത്തിനിടെ ഈ ആൺ ‍ഞണ്ട് അപ്രതീക്ഷിതമായി  വലയിലായത്.

മാസങ്ങളായി ചെമ്മീൻകെട്ടിലെ മീനും ചെമ്മീനും തിന്നു കൊഴുത്ത് വലുപ്പം വച്ച ‍‍ഞണ്ട് ഉറപ്പേറിയ  മാംസമുള്ള  ‘മഡ്’ വിഭാഗത്തിൽ കയറ്റുമതി ചെയ്യാൻ കഴിയുമെന്നതിനാലാണ്  ഉയർന്ന വില. മാംസം ഉറയ്ക്കാത്ത ‘വാട്ടർ ’ വിഭാഗത്തിലായിരുന്നുവെങ്കിൽ  ഇതിന്റെ നാലിലൊന്നു വില പോലും കിട്ടില്ല. ചെന്നൈയിൽ എത്തിക്കുന്ന ഇവൻ താമസിയാതെ സിംഗപ്പൂരിലെ നക്ഷത്ര ഹോട്ടലിലെ തീൻ മേശയിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com