ADVERTISEMENT

വൈപ്പിൻ∙ മഴ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായി മീൻ ലഭിക്കാതെ മത്സ്യബന്ധന വള്ളങ്ങൾ. വലിയ പ്രതീക്ഷയോടെ കടലിൽ ഇറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇതോടെ നിരാശയിലാണ്. സാധാരണ കാലവർഷം തുടങ്ങി ട്രോളിങ് നിരോധനം കൂടി ആരംഭിക്കുന്നതോടെ  കടലിൽ നാരൻ, പൂവാലൻ, ചെമ്മീനുകളും   ചാള, അയില, മുള്ളൻപാര, വേളൂരി, കൊഴുവ തുടങ്ങിയ മത്സ്യങ്ങളും മോശമല്ലാത്ത തോതിൽ ലഭിക്കേണ്ടതാണ്. എന്നാൽ ഇക്കുറി രണ്ട് ദിവസം ഏതാനും ചില വള്ളങ്ങൾക്ക് കുറഞ്ഞ തോതിൽ പൂവാലൻ ചെമ്മീൻ കിട്ടിയതല്ലാതെ കാര്യമായ മത്സ്യസാന്നിധ്യം ദൃശ്യമായിട്ടില്ല.  ‌

കാലവർഷം ദുർബലമായി തുടരുന്നതിനാൽ കടൽ ഇളകി മറിഞ്ഞിട്ടില്ല. ഇതാണ് ചെമ്മീനുകൾ തീരത്തേക്ക് എത്താത്തതിനുള്ള  കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ നല്ലപോലെ ഇളകുകയും പിന്നീട് വെയിൽ തെളിയുകയും  ചെയ്താൽ ചാകര പ്രതീക്ഷിക്കാമെന്നും  അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com