ADVERTISEMENT
കുട്ടമ്പുഴ∙ വന്യമൃഗശല്യം കൊണ്ടു പൊറുതിമുട്ടിയ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് ശല്യവും രൂക്ഷമായി. പരിസ്ഥിതി ഭീഷണി ഉയർത്തുന്ന ഭീമൻ ഒച്ചുകൾ കൃഷികൾ നശിപ്പിക്കുകയാണ്. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് കൃഷിയിടങ്ങളിലും വീടുകളിലും വ്യാപകമായി എത്തുന്നുണ്ട്. വീടുകളിൽ താമസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടായതായി നാട്ടുകാർ പറഞ്ഞു. തട്ടേക്കാട് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വനംവകുപ്പും നാട്ടുകാരും ചേർന്ന് ഒച്ച് നിർമാർജന യജ്ഞം തുടങ്ങി. ഉപ്പുലായനി സ്പ്രേ ചെയ്താണു നശിപ്പിക്കൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com