ADVERTISEMENT

മൂവാറ്റുപുഴ∙ മൂവാറ്റുപുഴയിലെ വികസന പദ്ധതികളിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയം കലർത്തില്ലെന്നും വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 5 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, മുൻ എംഎൽഎമാരായ എൽദോ ഏബ്രഹാം, ജോസഫ് വാഴയ്ക്കൻ, നഗരസഭ വൈസ് ചെയർമാൻ സിനി ബിജു, കൗൺസിലർ രാജശ്രീ രാജു, കെ.പി. രാമചന്ദ്രൻ, ജോളി പൊട്ടക്കൽ, സാബു ജോൺ, പി.എ. ബഷീർ, ഷൈൻ ജേക്കബ്, പി.സി. തോംസൺ, അരുൺ പി. മോഹൻ എന്നിവർ പ്രസംഗിച്ചു.

രണ്ടു ഘട്ടങ്ങളിലായി 3 നിലകളുള്ള 1892 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണു പുതിയ അതിഥി മന്ദിരം നിർമിക്കുന്നത്. ആദ്യ ഘട്ടമായി രണ്ടു നിലകളാണു നിർമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ മൂന്നാം നിലയിൽ വലിയ കോൺഫറൻസ് ഹാൾ ഉൾപ്പെടെ നിർമിക്കും. 18 മാസത്തിനുള്ളിൽ ആദ്യഘട്ട നിർമാണം പൂർത്തീകരിക്കാനാണു കരാർ വ്യവസ്ഥ.

താഴത്തെ നിലയിൽ 2 മുറികളും ഒരു സ്വീറ്റ് റൂമും ഡൈനിങ് ഹാൾ, കിച്ചൺ, പാൻട്രി, കാർ പാർക്കിങ് ഏരിയ എന്നിവ ഉണ്ടാകും.ഒന്നാം നിലയിൽ‍ 9 മുറികളും ഒരു സ്വീറ്റ് റൂമും ഉണ്ടാകും. ആകെ 13 മുറികളാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. പൊതുമരാമത്തിന്റെ ആർക്കിടെക്ചർ വിഭാഗമാണു കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com