ജല ശുദ്ധീകരണം കണ്ടറിഞ്ഞ് കുടുംബശ്രീ അംഗങ്ങൾ
Mail This Article
×
ആലുവ∙ കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായ ജൽ ദീവാലി യജ്ഞത്തിന്റെ ഭാഗമായി 40 കുടുംബശ്രീ അംഗങ്ങൾ ആലുവ ജല ശുദ്ധീകരണശാല സന്ദർശിച്ചു. പുഴവെള്ളം ശുദ്ധീകരിച്ചു പമ്പ് ചെയ്യുന്ന പ്രക്രിയ നേരിട്ടു കാണുകയായിരുന്നു ലക്ഷ്യം.
വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ലാബും ഇവർ സന്ദർശിച്ചു. ‘ജലത്തിനായി സ്ത്രീകൾ, സ്ത്രീകൾക്കായി ജലം’ എന്നതാണ് യജ്ഞത്തിന്റെ വിഷയം. കൊച്ചി കോർപറേഷൻ കുടുംബശ്രീ കമ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റിയിലെ 40 വനിതകളാണ് എത്തിയത്. ജല അതോറിറ്റി എൻജിനീയർമാരായ ഡി. ജെയിൻ രാജ്, അബ്ദുൽ സത്താർ, സൂപ്രണ്ട് വി. ബൈജു എന്നിവർ ജല ശുദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചു വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.