ADVERTISEMENT

നെടുമ്പാശേരി ∙ മുഖത്ത് പുരട്ടുന്ന ക്രീമിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 640 ഗ്രാം സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇന്നലെ ഇറ്റലിയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവേയ്സ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശിനി ജോസിയാണ് പിടിയിലായത്. സ്വർണം വളയങ്ങളുടെ രൂപത്തിലാക്കിയ ശേഷം ഫെയ്സ് ക്രീമിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്നാണ് ചെക്ക് ഇൻ ബാഗിൽ സൂക്ഷിച്ചിരുന്ന ക്രീം തുറന്നു നോക്കിയത്. 34.65 ലക്ഷം രൂപ വില വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com