എറണാകുളം റവന്യൂ ജില്ല കലോൽസവത്തിന് തുടക്കമായി
Mail This Article
പിറവം ∙ 34–ാമത് എറണാകുളം റവന്യൂ ജില്ല കലോൽസവത്തിന് തുടക്കമായി. എറണാകുളം റവന്യൂ ജില്ല വിദ്യാഭ്യാസ ഓഫിസർ ഹണി ജി.അലക്സാണ്ടർ പതാക ഉയർത്തി. മുനിസിപ്പൽ ചെയർപഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. രാജു പാണാലിക്കൽ അധ്യക്ഷനായിരുന്നു.
മുനിസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലീം സ്ഥിരം സമിതി അധ്യക്ഷൻമാരായ ജൂബി പൗലോസ്, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ , വത്സല വർഗീസ്, കൗൺസിലർമാരായ രാജു പാണാലിക്കൽ, പ്രശാന്ത് ആർ, ഷെബി ബിജു, സിനി ജോയി, രാജു പാണാലിക്കൽ, രമാ വിജയൻ, ഗിരീഷ് കുമാർ, ബാബു പാറയിൽ, ജോജി മോൻ.സി.ജെ, ഡോ. അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, മോളി വലിയ കട്ടയിൽ, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, അഡ്വ. ജൂലി സാബു, മോളി ബെന്നി, ഡോ. സന്ജിനി പ്രതീഷ്, മാനേജർ ഫാ. മാത്യൂസ് വാതകാട്ടിൽ, പിടിഎ പ്രസിഡൻ്റ് പി.എസ് ജോബ്, പ്രിൻസിപ്പൽ എ ഓനാൻ കുഞ്ഞ്, ഹെഡ്മാസ്റ്റർ സി.പി. മിനി, ചാർജ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു.കെ. ജോൺ, പബ്ലിസിറ്റി കൺവീനർ കെ.എം. ഷമീർ, ജോ. കൺവീനർ കെ.എ. നൗഷാദ്, പി.എ. കബീർ, സന്തോഷ് കുമാർ, എം.എ. ഹംസ, ശാന്തമ്മ കെ.കെ. തുടങ്ങിയവർ പങ്കെടുത്തു.