നവകേരള സദസ്സ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
Mail This Article
കോതമംഗലം∙ നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി കുടുംബശ്രീ വടംവലി മത്സരം നടത്തി. വാരപ്പെട്ടി പഞ്ചായത്ത് ഒന്നും കുട്ടമ്പുഴ രണ്ടും നഗരസഭ മൂന്നും സ്ഥാനം നേടി. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരഭാധ്യക്ഷൻ കെ.കെ. ടോമി അധ്യക്ഷനായി. കെ.എ.ജോയ്, എ.എ.അൻഷാദ്, റഷീദ സലിം, പി.പി.മൈതീൻഷാ, കെ.എ.നൗഷാദ്, മനോജ് നാരായണൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ ഉപാധ്യക്ഷ സിന്ധു ഗണേശൻ, കൗൺസിലർ ബിൻസി തങ്കച്ചൻ, എഇഒ കെ. മനോശാന്തി എന്നിവർ സമ്മാനം നൽകി.
ഇന്നു 4നു നഗരത്തിൽ വിളംബരജാഥ, നാളെ 4നു പഞ്ചായത്തു കേന്ദ്രങ്ങളിൽ വിളംബരജാഥ, 9നു 2നു നഗരത്തിൽ ഫ്ലാഷ്മോബ് എന്നിവ നടക്കും. മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ വേദി നിർമാണം പുരോഗമിക്കുകയാണ്. അനുബന്ധ പന്തൽ സൗകര്യങ്ങളും 21 നിവേദന കൗണ്ടറുകളും വിശ്രമ സൗകര്യവും 4 കിടക്കയുള്ള ആശുപത്രിയുമാണുള്ളത്.
∙ നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ സൗഹൃദ വടംവലി സംഘടിപ്പിച്ചു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ സൗഹൃദ വടംവലി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപഴ്സൻ പി.പി. നിഷ അധ്യക്ഷയായി.
മത്സരത്തിൽ മഞ്ഞള്ളൂർ പഞ്ചായത്ത് കുടുംബശ്രീ ടീം വിജയികളായി. ആവോലി പഞ്ചായത്ത് കുടുംബശ്രീ രണ്ടാം സ്ഥാനവും നഗരസഭ കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എൽഎ തഹസിൽദാർ അസ്മ ബീവി, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ, സംഘാടക സമിതി ജോയിന്റ് കൺവീനർ സജി ജോർജ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
പിറവത്ത് 45000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തൽ
മണ്ഡലത്തിൽ നവകേരള സദസ്സിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 9നു 4നു ഹോളികിങ്സ് ക്നാനായ കത്തോലിക്കാ പള്ളി മൈതാനിയിലാണു സദസ്സ് നടക്കുന്നത്. സദസ്സിനു വേണ്ടി 45000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലാണു പൂർത്തിയാകുന്നത്. കലക്ടർ എൻ.എസ്.കെ. ഉമേഷ് ഒരുക്കങ്ങൾ വിലയിരുത്തി.
സംഘാടക സമിതി ഭാരവാഹികളായ മുൻ എംഎൽഎ എം.ജെ. ജേക്കബ്, ആർഡിഒ പി.എൻ. അനി, മുൻ എംഎൽഎ എം. സ്വരാജ്, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, നഗരസഭ അധ്യക്ഷ ഏലിയാമ്മ ഫിലിപ്, ഉപാധ്യക്ഷൻ കെ.പി.സലിം, ബിമൽ ചന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പരാതികൾ സ്വീകരിക്കുന്നതിനു വേദിക്കു സമീപം 25 കൗണ്ടറുകളാണു സജ്ജമാക്കുന്നത്.2 മുതൽ പരാതികൾ സമർപ്പിക്കാം.