പൈപ്പിടൽ തകൃതി; റോഡിൽ കുരുങ്ങി വാഹനങ്ങൾ
Mail This Article
×
ആലുവ∙ ആലുവ–പെരുമ്പാവൂർ റോഡിൽ പൈപ്പിടൽ ജോലി നടക്കുമ്പോൾ പൊലീസോ ട്രാഫിക് വാർഡനോ ഇല്ലാത്തതു മൂലം ഗതാഗത തടസ്സം. ചാലയ്ക്കൽ പകലോമറ്റം ബസ് സ്റ്റോപ് മുതൽ മഹിളാലയം ജംക്‌ഷൻ വരെയാണ് റോഡിന്റെ ഇരുവശത്തും പൈപ്പിടൽ നടക്കുന്നത്. തിരക്കേറിയ റോഡിൽ പലപ്പോഴും വാഹനങ്ങൾ അര മണിക്കൂറോ അതിലേറെയോ കുരുങ്ങുന്ന സ്ഥിതിയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ പൈപ്പിട്ടു മൂടിയ കുഴികളിൽ വാഹനങ്ങൾ താഴ്ന്ന് അപകടങ്ങളും സംഭവിച്ചു. മണ്ണുമാന്തി ഉപയോഗിച്ചാണ് കുഴിയെടുക്കുന്നതും മൂടുന്നതും. പല സ്ഥലത്തും മണ്ണ് ശരിയായ വിധത്തിൽ ഉറപ്പിക്കാത്തതാണ് വാഹനങ്ങൾ താഴാൻ കാരണം. റോഡിന്റെ ഇരുഭാഗത്തും ഒപ്പം പണിയുന്നതിനു പകരം ഒരിടത്തു പണി തീർന്ന ശേഷം മറുഭാഗത്തു പണിതാൽ ഗതാഗത തടസ്സം ഇത്രയും രൂക്ഷമാകില്ലെന്നു നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.