ADVERTISEMENT

അങ്കമാലി ∙ അനധികൃത പാർക്കിങ്, നടപ്പാത കയ്യേറ്റം തുടങ്ങി ടൗണിലെ ഗതാഗതക്കുരുക്കിനു കാരണമാകുന്ന നിയമലംഘനങ്ങൾക്കെതിരെ നഗരസഭയും പൊലീസും രംഗത്ത്. ഇന്നലെ ക്യാംപ് ഷെഡ് റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ അനധികൃത കച്ചവടസ്ഥാപനങ്ങൾ നീക്കം ചെയ്തു. നഗരസഭയുടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന.അനധികൃത പാർക്കിങ്ങും മറ്റും വൻ ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നായിരുന്നു നടപടി. നഗരസഭാധ്യക്ഷൻ മാത്യു തോമസിന്റെ നേതൃത്വത്തിലായിരുന്നു അനധികൃത കച്ചവട സ്ഥാപനങ്ങൾ നീക്കിയത്. റോഡിന് ഇരുവശവും പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ പൊലീസ് പിഴ ചുമത്തുന്നതിനായുളള രസീത് പതിപ്പിച്ചു. എംസി റോഡിൽ നടപ്പാതയിലേക്ക് കച്ചവടസാമഗ്രികൾ ഇറക്കിവച്ചിരുന്നതും ഒഴിവാക്കി. വരുംദിവസങ്ങളിൽ പരിശോധന തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

ദേശീയപാതയിലും എംസി റോഡിലും നടപ്പാത കയ്യേറ്റം രൂക്ഷമാണ്. കാറുകളും മറ്റും നടപ്പാതയ്ക്കു കുറുകെയാണു പാർക്ക് ചെയ്യുന്നത്. ഇതുമൂലം കാൽനടയാത്രക്കാർ പ്രധാന റോഡിലൂടെ നടക്കേണ്ടി വരുന്നത് അപകടസാധ്യത ഉയർത്തുന്നു. കാൽനടയാത്രക്കാർ റോഡിലൂടെ നടക്കുന്നതു മൂലം വാഹനങ്ങളുടെ വേഗം കുറയുന്നതു ഗതാഗതക്കുരുക്ക് കൂട്ടുമെന്നു സ്വകാര്യബസ് ഉടമകളും ചൂണ്ടിക്കാട്ടിയിരുന്നു.നഗരസഭയുടെയും പൊലീസിന്റെയും പരിശോധനകൾ കഴിഞ്ഞാൽ നടപ്പാത കയ്യേറ്റം, അനധികൃത പാർക്കിങ്, വഴിവാണിഭം ഉൾപ്പെടെയുള്ളവ വീണ്ടും തിരികെയെത്തും. നിരന്തരമായ പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ലെന്ന ആരോപണമുണ്ട്. ക്യാംപ് ഷെഡ് റോഡിന്റെ വശങ്ങളിൽ രാവിലെ വാഹനങ്ങൾ പാർക്ക് ചെയ്തു ജോലിക്കു പോകുന്നവരുണ്ട്. ഈ വാഹനങ്ങൾ വൈകിട്ടു വരെ വഴിയോരത്ത് കിടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com