ADVERTISEMENT

പെരുമ്പാവൂർ ∙ വ്യാഴാഴ്ച വൈകിട്ടും രാത്രിയിലുമായി  പെയ്ത കനത്ത മഴയിൽ മതിലും കിണറും ഇടിഞ്ഞു.  തോടുകൾ കരകവിഞ്ഞൊഴുകി പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. വാഴക്കുളം നടക്കാവ് പുള്ളാട്ട് വീട്ടിൽ പി.കെ. സുധീർകുമാറിന്റെ കിണർ ഇടിഞ്ഞു പൂർണമായി തകർന്നു. രാത്രി 8.30 നാണ് സംഭവം. 9 അടി താഴ്ചയുളള കിണറിന്റെ ചുറ്റുമതിലും കപ്പി ഇടാനുള്ള കോൺക്രീറ്റ് തൂണുകളും ഉൾപ്പെടെയാണ് താഴ്ന്നു പോയത്.

മരം മറിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടത്. 5 വർഷം മുൻപാണു  കിണറും വീടും നിർമിച്ചത്. കിണറിനോടു ചേർന്നുള്ള വീടിന്റെ ഭിത്തിയും  അപകട ഭീഷണിയിലാണ്. വാഴക്കുളം വില്ലേജ് ഓഫിസർ പരിശോധിച്ചു. മുടക്കുഴ പഞ്ചായത്തിൽ ചുണ്ടക്കുഴി - പ്രളയക്കാട് റോഡിൽ ചുണ്ടക്കുഴി പള്ളിക്കു  സമീപം 25 മീറ്റർ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞു വീണു. രാത്രിയായതു കൊണ്ടു ദുരന്തം ഒഴിവായി. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന തിരക്കേറിയ വഴിയാണിത്.

വാഴക്കുളം നടക്കാവ് പുള്ളാട്ട് വീട്ടിൽ പി.കെ. സുധീർകുമാറിന്റെ കിണർ ഇടിഞ്ഞ നിലയിൽ.
വാഴക്കുളം നടക്കാവ് പുള്ളാട്ട് വീട്ടിൽ പി.കെ. സുധീർകുമാറിന്റെ കിണർ ഇടിഞ്ഞ നിലയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com