ADVERTISEMENT

കളമശേരി ∙ കൊച്ചി സർവകലാശാലാ പരിസരത്തു ആഫ്രിക്കൻ ഒച്ചുകൾ പെരുകി. വിദ്യാർഥികളും ജീവനക്കാരും താമസിക്കുന്ന പ്രദേശമാകെ ഒച്ചിന്റെ ശല്യമാണ്. ചെടികളുടെയും വാഴയുടെയുമെല്ലാം ഇലകൾ ഒച്ചുകൾ നശിപ്പിക്കുന്നു. ഒച്ചുകളെ നശിപ്പിക്കാൻ ആവശ്യപ്പെട്ടു നാട്ടുകാർ നൽകിയ പരാതിക്കു മറുപടിയായി എല്ലാ വാർഡുകളിലും ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുണ്ടെന്നും ഒച്ചു നശീകരണത്തിനു ശാശ്വത പരിഹാരമില്ലെന്നും ഉപ്പ് വിതറിയാണു പരിഹരിക്കേണ്ടതെന്നുമാണ് നഗരസഭ അറിയിച്ചത്. ഉപ്പ് വാങ്ങി നൽകുന്നതിനൊ ബോധവൽക്കരണത്തിനൊ നഗരസഭ തയാറാവുന്നില്ല. സമീപത്തെ ഏലൂർ നഗരസഭ ഒച്ചു നശീകരണത്തിനു ജനങ്ങൾക്ക് വാർഡുകൾ തോറും ഉപ്പ് ലഭ്യമാക്കുകയും ആവശ്യമായ ഉപദേശങ്ങളും നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com