ADVERTISEMENT

കോതമംഗലം∙ നെല്ലിക്കുഴി കമ്പനിപ്പടിയിൽ റോഡ് ടാറിങ്ങിനോടു ചേർന്ന തുറന്ന ഓടയാണു 2 യുവാക്കളുടെ ജീവനെടുത്ത അപകടത്തിനു കാരണമെന്നു മോട്ടർ വാഹന വകുപ്പ്. വൈപ്പിൻ എടവനക്കാട് സ്വദേശികളായ അമാനുദ്ദീൻ (28), മുഹമ്മദ് സാജിദ് (24) എന്നിവർ എന്നിവരാണു ‍ഞായർ രാത്രി ഇവിടെ ബൈക്ക് മറിഞ്ഞ് ഓടയിൽ വീണു മരിച്ചത്. മൂവാറ്റുപുഴ ആർടിഒ കെ.കെ.സുരേഷ്കുമാർ, ജോയിന്റ് ആർടിഒ സലിം വിജയകുമാർ, എംവിഐ ബെന്നി വർഗീസ്, എഎംവിഐമാരായ കെ.കെ.എൽദോസ്, സുനിൽ കുമാർ എന്നിവർ അപകടസ്ഥലം പരിശോധിച്ചു. ഓട സ്ലാബിട്ടു മൂടാത്തതാണ് അപകട കാരണം. കോൺക്രീറ്റിങ്ങിലെ അശാസ്ത്രീയതയും പ്രശ്നമാണ്. നടന്നുപോകുമ്പോൾ പോലും അപകട സാഹചര്യമുണ്ട്. ഓട സ്ലാബിട്ടു മൂടാൻ ബന്ധപ്പെട്ടവർക്കു ശുപാർശ നൽകുമെന്ന് ആർടിഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com