ADVERTISEMENT

ജലവിതരണം മുടങ്ങും
തൃപ്പൂണിത്തുറ ∙ തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര ഭാഗങ്ങളിൽ ഇന്ന് ഭാഗികമായി ശുദ്ധജല വിതരണം മുടങ്ങും.
മുളന്തുരുത്തി ∙ മണീട് ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുളന്തുരുത്തി, മണീട് പഞ്ചായത്തുകളിൽ 13, 14 തീയതികളിൽ പൂർണമായും 15നു ഭാഗികമായും ജലവിതരണം തടസ്സപ്പെടുമെന്നു ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
പറവൂർ ∙ ചൊവ്വര ജലശുദ്ധീകരണ ശാലയിൽ പുതിയ മോട്ടർ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനാൽ 9ന് നഗരസഭയിലും ചിറ്റാറ്റുകര, വടക്കേക്കര, ഏഴിക്കര, ചേന്ദമംഗലം, കോട്ടുവള്ളി, പള്ളിപ്പുറം, കുഴിപ്പിള്ളി,
എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അദാലത്ത് 21ന്
തൃപ്പൂണിത്തുറ ∙ വാട്ടർചാർജ് കുടിശിക ഒടുക്കാത്തതിനാൽ ശുദ്ധജല കണക്‌ഷൻ റദ്ദ് ചെയ്ത ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനും തുകയിൽ ഇളവുകൾ അനുവദിക്കുന്നതിനുമായി റവന്യു വകുപ്പ്, ജല അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്ത് 21നു രാവിലെ 9.30നു തൃപ്പൂണിത്തുറ ജല അതോറിറ്റി സബ് ഡിവിഷൻ ഓഫിസിൽ നടക്കും. 0484 2777960.

ഒഴിവ്
തൃപ്പൂണിത്തുറ ∙ ഗവ ആയുർവേദ ആശുപത്രിയിൽ ന്യായവില മെഡിക്കൽ സ്റ്റോർ, കൺസ്യൂമർ സ്റ്റോർ എന്നിവിടങ്ങളിൽ സെയിൽസ് അസിസ്റ്റന്റ് ഒഴിവ്. കൂടിക്കാഴ്ച 22ന് 11ന്. 0484 2777489.

പറവൂർ നഗരസഭ ബജറ്റ് ഇന്ന്
പറവൂർ ∙ നഗരസഭയുടെ 2024 – 2025 സാമ്പത്തിക വർഷത്തെ ബജറ്റ് ഇന്ന് 11ന് കൗൺസിൽ ഹാളി‍ൽ ഉപാധ്യക്ഷൻ എം.ജെ.രാജു അവതരിപ്പിക്കും. നഗരസഭാധ്യക്ഷ ബീന ശശിധരൻ അധ്യക്ഷയാകും. നാളെ 11നു ബജറ്റ് ചർച്ച നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com