ADVERTISEMENT

തൃപ്പൂണിത്തുറ ∙ തെക്കുംഭാഗം ചൂരക്കാട് ഉണ്ടായ സ്ഫോടനത്തിൽ രണ്ടാഴ്ചയ്ക്കകം കലക്ടർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നു സബ് കലക്ടർ കെ. മീര. അന്വേഷണത്തിന്റെ ഭാഗമായി സബ് കലക്ടർ അപകടസ്ഥലം സന്ദർശിച്ചു. അപകടവുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും നാശനഷ്ടങ്ങളുടെ കണക്കെടുക്കുമെന്നും അറിയിച്ചു. 

ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എൻജിനീയറിങ് വിഭാഗത്തിൽനിന്നു റിപ്പോർട്ട് തേടിയെന്നും ആവശ്യമെങ്കിൽ ഇവ പൊളിച്ചു മാറ്റാൻ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ പറഞ്ഞു. കണയന്നൂർ തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, ഫോർട്ട്കൊച്ചി ആർഡി ഓഫിസ് സീനിയർ സൂപ്രണ്ട് വി.വി. ജയേഷ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സബ് കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.

സങ്കടക്കെട്ടഴിച്ച്
‘‘ഇനി ഞങ്ങൾ എങ്ങോട്ടുപോകും സാറെ...?’’ മജിസ്റ്റീരിയൽ അന്വേഷണത്തിനായി അപകടസ്ഥലം സന്ദർശിച്ച സബ് കലക്ടർ കെ. മീരയ്ക്കു മുൻപിൽ സങ്കടക്കെട്ടഴിച്ചു ചൂരക്കാട് നിവാസികൾ. 82 വയസ്സുകാരിയായ കൊച്ചുപറമ്പിൽ വീട്ടിൽ സരോജിനിയമ്മ കുടുംബത്തിന്റെ വിഷമം പറഞ്ഞപ്പോൾ സബ് കലക്ടർ കൈപിടിച്ച് ആശ്വസിപ്പിച്ചു. 

തന്റെയും സമീപവാസികളുടെയും വീടുകൾ പൂർണമായി തകർന്ന കാര്യം മൂന്നുകൂട്ടുങ്കൽ ആൻഡ്രൂസ് പറഞ്ഞു. എൻജിനീയറിങ് വിഭാഗം ആദ്യമെടുത്ത കണക്കിനെക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഓരോ വീടിനും യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. അതിനാൽ കണക്കെടുപ്പു വീണ്ടും നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com