പട്ടാപ്പകൽ വീട്ടിൽ വൻ മോഷണം
Mail This Article
×
നെടുമ്പാശേരി ∙ പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽ വൻ മോഷണം. സ്വർണവും വിവിധ ഉപകരണങ്ങളുമടക്കം 2 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ മോഷണം പോയി.
മേയ്ക്കാട് തേൻകുളം ഭാഗത്ത് തേൻകുളം റസിഡന്റ്സ് അസോസിയേഷൻ നമ്പർ 70 ആലുക്കൽ എ.പി.ജോർജിന്റെ വീട്ടിലായിരുന്നു കവർച്ച.3 പവന്റെ സ്വർണാഭരണങ്ങൾ, കാൽ ലക്ഷം രൂപ, വില കൂടിയ വാച്ച്, ഷൂസ്, പഴ്സ്, ഇയർ പോഡ് തുടങ്ങിയ വസ്തുക്കൾ നഷ്ടമായി. വീട്ടിൽ നിന്ന് എല്ലാവരും പുറത്തു പോയ സമയത്താണ് മോഷണം നടന്നത്. ഉച്ചയ്ക്ക് 12നും 3നും ഇടയ്ക്കാണ് മോഷണം നടന്നതെന്ന് കരുതുന്നു. പുറത്തിട്ടിരുന്ന ഷൂസും വർക്ക് ഏരിയയിൽ ഇരുന്ന വാക്കത്തിയും നഷ്ടപ്പെട്ടിട്ടുണ്ട്. ചെങ്ങമനാട് പൊലീസ് കേസെടുത്തു. പൊലീസ് നായയും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.