ADVERTISEMENT

പറവൂർ ∙ നഗരസഭ ഓഫിസിന്റെ ഉൾപ്പെടെ നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ആധാരങ്ങൾ കാണാനില്ല. അംബേദ്കർ പാർക്ക്, മുനിസിപ്പൽ സ്റ്റേഡിയം, വെടിമറ മാലിന്യ സംഭരണ കേന്ദ്രം, സ്വകാര്യ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ പാർക്ക്, കെ.ആർ.വിജയൻ, കണ്ണൻകുളങ്ങര വ്യാപാര സമുച്ചയങ്ങൾ തുടങ്ങി ഇരുപതോളം ആസ്തി വസ്തുക്കളുടെ ആധാരങ്ങളാണു കാണാതായത്.

മുൻ സെക്രട്ടറിയിൽ നിന്ന് ആധാരങ്ങൾ കൈമാറി കിട്ടിയില്ലെന്നാണ് ആധാരങ്ങളുടെ കസ്റ്റോഡിയനായ നഗരസഭ സെക്രട്ടറി കൗൺസിലിനെ അറിയിച്ചത്. മുൻ െസക്രട്ടറിയും ആധാരങ്ങൾ കണ്ടിട്ടില്ലെന്നു പറയുന്നു. കഴിഞ്ഞ കൗൺസിലിന്റെ കാലത്താകാം ആധാരങ്ങൾ കാണാതായതെന്നാണു നിഗമനം. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം മുഖേന വെടിമറയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ 4 കോടി രൂപ മുടക്കി നടത്തുന്ന ബയോ മൈനിങ്, നവീകരണം, സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി ഉപയോഗിച്ചുള്ള മുനിസിപ്പൽ സ്റ്റേഡിയം നിർമാണം തുടങ്ങിയവ ആധാരങ്ങൾ ഇല്ലാത്തതിനാൽ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. 

''അവധി ദിവസമാണെങ്കിലും നാളെ നഗരസഭയിലെ എല്ലാ ജീവനക്കാരും ഓഫിസിൽ എത്തി ആധാരങ്ങൾ തിരയും. 3 ദിവസത്തിനകം ആധാരം കണ്ടെത്തും''.

ഏതാനും മാസങ്ങൾക്കു കെ.ആർ.വിജയൻ ഷോപ്പിങ് കോംപ്ലക്സിന്റെ മതിൽ സമീപത്തെ സ്വകാര്യ ഹോട്ടൽ ഉടമ പൊളിച്ചിരുന്നു. തങ്ങളുടെ മതിലാണു പൊളിച്ചതെന്നു ഹോട്ടൽ ഉടമ അവകാശപ്പെട്ടു. എന്നാൽ, മതിൽ നഗരസഭയുടേതാണെന്നു തെളിയിക്കാനോ മതിൽ പൊളിച്ചവർക്കെതിരെ കേസ് കൊടുക്കാനോ ആധാരം ഇല്ലാത്തതിനാൽ കഴിയാതെ പോയി.  ഉടൻ ആധാരങ്ങൾ കണ്ടെത്തിയില്ലെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ സമരം ആരംഭിക്കുമെന്നു പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com