ADVERTISEMENT

പിറവം∙ കടുത്ത ചൂടിൽ പച്ചക്കറിക്കൃഷികൾ നശിച്ചതോടെ വിഷുവിപണിയിൽ നാടൻ പച്ചക്കറികൾ കിട്ടാക്കനിയായേക്കും. താലൂക്കിൽ പച്ചക്കറി ഉൽപാദനത്തിൽ മുൻനിരയിലുള്ള കക്കാടും പരിസരങ്ങളിലും വെയിലും ചൂടും താങ്ങാനാകാതെ പച്ചക്കറി വ്യാപകമായി നശിച്ചു. വിഷു വിളവെടുപ്പു പ്രതീക്ഷിച്ചു കഴിഞ്ഞ ഫെബ്രുവരിയിലാണു കൃഷി ആരംഭിച്ചത്.

നനച്ചെങ്കിലും ചെടികളുടെ വളർച്ച മുരടിച്ചു പഴുത്തു നശിക്കുകയായിരുന്നു. പാവൽ, പടവലം, പയർ തുടങ്ങിയ കൃഷികൾക്കെല്ലാം ഇതേ അനുഭവമായിരുന്നു.

വേനൽമഴ ലഭിക്കാതായതോടെ ജലസേചന സൗകര്യം ഒരുക്കി. ചെടികൾ പടർന്നു കയറുന്നതിനു പന്തലും പൂർത്തിയാക്കി. എന്നാൽ വളർച്ചയുടെ ഘട്ടം എത്തിയതോടെ വള്ളികൾ മുരടിച്ചു പഴുത്തു. കാലാവസ്ഥാ വ്യതിയാനമാണു കാരണമെന്നു അധികൃതരുടെ വിശദീകരണം.സമീപത്തുള്ള പാടശേഖരങ്ങളിലും ഇതേ സ്ഥിതിയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com