ADVERTISEMENT

കൊച്ചി ∙ വെള്ളമില്ലാത്തതിനാൽ ശുചിമുറി സൗകര്യം പോലും ഉപയോഗിക്കാൻ കഴിയാതെ പ്രതിസന്ധിയിലായി കോർപറേഷൻ വൈറ്റില സോണൽ ഓഫിസ് കെട്ടിടത്തിലെ ജീവനക്കാർ. വെള്ളമില്ലാത്തതിനാൽ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിസന്ധിയിലാണ്. പ്രാഥമികാവശ്യങ്ങൾക്കു വേണ്ടി വൈറ്റില മെട്രോ സ്റ്റേഷനിലേക്കോ വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കോ പോകേണ്ട അവസ്ഥയിലാണു ജീവനക്കാർ. 

കോർപറേഷൻ വൈറ്റില സോണൽ ഓഫിസ് മാത്രമല്ല, ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള തഹസിൽദാരുടെ ഓഫിസ്, കൃഷിഭവൻ ഓഫിസ്, കൃഷി അസി. ഡയറക്ടർ ഓഫിസ് എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ ഇവിടെയാണു പ്രവർത്തിക്കുന്നത്. ഇതിനു പുറമേ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒട്ടേറെ കടകളും പ്രവർത്തിക്കുന്നു. നേരത്തേ 2 ബേക്കറികളുണ്ടായിരുന്നെങ്കിലും വെള്ളം പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തനം നിർത്തി.

കർഷകർക്കു പരിശീലനപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതു വൈറ്റിലയിലെ ഓഫിസിലായതിനാൽ വെള്ളമില്ലാത്തതു കടുത്ത പ്രതിസന്ധിയാണെന്നു ചൂണ്ടിക്കാണിച്ചു കൃഷിവകുപ്പ് അസി. ഡയറക്ടർ മേയർക്കും കോർപറേഷൻ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഓഗസ്റ്റ് മുതലാണു വെള്ളത്തിന്റെ പ്രതിസന്ധി ഇത്രത്തോളം രൂക്ഷമായത്. 

വെള്ളത്തിന്റെ പ്രതിസന്ധി മൂലം പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത ദുരവസ്ഥ ചൂണ്ടിക്കാണിച്ചു കൃഷി ഭവനിലെ ജീവനക്കാർ മേയർക്കു പരാതി നൽകിയിരുന്നു. കോർപറേഷൻ ടാങ്കറിലാണു ഇവിടേക്കു വെള്ളമെത്തിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 4 ദിവസമായി മോട്ടർ കേടാണെന്നു പറഞ്ഞു ടാങ്കിലേക്കു വെള്ളം അടിക്കുന്നില്ലെന്നു ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com