ADVERTISEMENT

അരൂർ ∙ കുത്തിയതോട് പാലത്തിന്റെ സമീപന പാതയിൽ നിന്നു ‌‌പാലത്തിന്റെ അടിപ്പാതയിലൂടെ തോടിനരികിലൂടെ പോകുന്ന ഭാഗത്ത് കൈവരികൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. സമീപന പാതയിൽ നിന്നു അടിപ്പാതയിലേക്ക് പോകുന്ന ഭാഗം കുത്തനെയുള്ള ഇറക്കമാണ്. 

കുത്തിയതോട് പാലത്തിന്റെ സമീപന പാതയിൽ നിന്നു പാലത്തിന്റെ അടിപ്പാതയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞ ഒാട്ടോ.
കുത്തിയതോട് പാലത്തിന്റെ സമീപന പാതയിൽ നിന്നു പാലത്തിന്റെ അടിപ്പാതയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞ ഒാട്ടോ.

കഴിഞ്ഞദിവസം ഇതുവഴി പോയ ഒാട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം തെറ്റി തോട്ടിലേക്ക് വീഴാൻ പോയെങ്കിലും ഡ്രൈവർ വെട്ടിച്ചതിനാൽ പിൻചക്രങ്ങൾ മാത്രം പാതയിൽ നിന്നു താഴേക്കു തൂങ്ങിനിന്നു. കുത്തിയതോട് സബ് ട്രഷറിക്കു മുന്നിലൂടെ കുത്തിയതോട് പഴയപാലം റോഡിലെത്തുന്ന ന‌ടപ്പാതയാണിത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് അടിപ്പാത. പ്രായമായവർ‍ പെൻഷൻ വാങ്ങുന്നതിന് ട്രഷറിയിലേക്ക് പോകുന്ന പാതയാണ്. 

കായൽ ഭാഗത്ത് സംരക്ഷണ വേലികെട്ടാൻ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com