കൊച്ചി∙ ലോക്സഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയും മെട്രോയിൽ സഞ്ചരിച്ച് യാത്രക്കാരായ വോട്ടർമാരോട് അദ്ദേഹം വോട്ടഭ്യർഥിച്ചു.
ഏപ്രിൽ 26ന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർഥനയുമായി ആലുവ മെട്രോസ്റ്റേഷനിലെ കടകളും ജില്ലാ കലക്ടർ സന്ദർശിച്ചു. ജില്ലയിൽ പരമാവധി വോട്ടിങ് പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വോട്ടർ ബോധവൽകരണ പ്രവർത്തനങ്ങളാണ് സ്വീപ്പ് നടത്തിവരുന്നത്.
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ, അസിസ്റ്റന്റ് കലക്ടറും സ്വീപ്പ് നോഡൽ ഓഫിസറുമായ നിഷാന്ത് സിഹാര, സ്വീപ്പ് അസിസ്റ്റന്റ് നോഡൽ ഓഫിസർ ജോസഫ് ആന്റണി ഹെർട്ടിസ്, സ്വീപ്പ് എറണാകുളം കോഓഡിനേറ്റർമാരായ കെ.ജി.വിനോജ്, സി.രശ്മി, എം.പി.പാർവതി എന്നിവരും മെട്രോ യാത്രയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.