ADVERTISEMENT

ഇന്ന് അവധി
കൊച്ചി ∙ പോളിങ് ബൂത്തുകളും വിതരണ കേന്ദ്രങ്ങളുമായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.

കെട്ടിട നമ്പറുമായി ലിങ്ക ചെയ്യണം
പെരുമ്പാവൂർ ∙ നഗരസഭാ പരിധിയിലെ കെട്ടിട ഉടമകൾക്ക് വസ്തു നികുതി ഓൺലൈനായി അടയ്ക്കുന്നതിന് നഗരസഭയിൽ നിന്നു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിനു ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ കെ. സ്മാർട് സോഫ്റ്റ് വെയറിൽ റജിസ്റ്റർ ചെയ്തു കെട്ടിട നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ചികിത്സാ പരിശീലനം
കൊച്ചി ∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചുമായി (ഐസിഎംആർ) സഹകരിച്ച് അമൃത ആശുപത്രിയിൽ സമഗ്ര മന്തു രോഗ ചികിത്സാ, പരിചരണ പരിശീലന പരിപാടി ആരംഭിച്ചു. 5 ദിവസത്തെ പരിശീലന പരിപാടി പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. അശ്വതി, ഡോ. കെ.എൻ. പണിക്കർ, ഡോ. പോൾ ടി. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. 

മന്തു രോഗ ചികിത്സാ പരിശീലനം
കൊച്ചി ∙ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചുമായി (ഐസിഎംആർ) സഹകരിച്ച് അമൃത ആശുപത്രിയിൽ സമഗ്ര മന്തു രോഗ ചികിത്സാ, പരിചരണ പരിശീലന പരിപാടി ആരംഭിച്ചു. 5 ദിവസത്തെ പരിശീലന പരിപാടി പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യർ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. അശ്വതി, ഡോ. കെ.എൻ. പണിക്കർ, ഡോ. പോൾ ടി. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ലാസുകൾക്കു ഡോ. ടീന മേരി ജോയ്, ഡോ. പി. കിഷോർ, ഡോ. സാം തോമസ്, ഡോ. ശ്രീലക്ഷ്മി മോഹൻദാസ് ഡോ. ചന്ദ്ര സിങ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com