ADVERTISEMENT

പെരുമ്പടപ്പ്∙ സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ പരാതീനതകളുടെ നടുവിലാണ് 18-ാം ഡിവിഷനിലെ കോണം വിവി എൽപി സ്കൂൾ. 150 കുട്ടികൾ പഠിക്കുന്ന ഈ കൊച്ചു വിദ്യാലയത്തിൽ ശക്തമായി ഒരു മഴ പെയ്താൽ പരിസരമാകെ വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണ്. ഇതുമൂലം കുരുന്നുകൾ ഏറെ ബുദ്ധിമുട്ടുന്നു. മാത്രമല്ല, 88 വർഷം മുൻപ് നിർമിച്ച വിദ്യാലയത്തിന്റെ ശുചിമുറി കാലപ്പഴക്കം മൂലം തകർച്ചയുടെ വക്കിലാണ്. മഴക്കാലമായാൽ ശുചിമുറി മേൽക്കൂര ചോർന്നൊലിക്കുന്നത് മൂലം ശുചിമുറിയിൽ വെള്ളം നിറയുന്നു. 

ഈ സമയത്തു അധ്യാപകരാണ് കുരുന്നുകളെ ശുചിമുറിയിൽ പോകാൻ സഹായിക്കുന്നത്. ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ പോലും കുരുന്നുകൾ വിഷമിക്കുന്നു.  ഏതൊരാവശ്യത്തിനും മഴവെള്ളത്തിൽ ചവിട്ടാതെ പുറത്ത് പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് അധ്യാപകർ പറയുന്നു. മാത്രമല്ല, വിദ്യാലയത്തിൽ മീറ്റിങ് നടത്താനായി വേദിയില്ലെന്നും പരാതിയുണ്ട്. ജൂണിൽ സ്കൂൾ തുറക്കും മുൻപ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com