ADVERTISEMENT

പെരുമ്പളം ∙ പാണാവള്ളി, പൂത്തോട്ട ബോട്ടുകൾ പലപ്പോഴും വൈകി ഓടുന്നതായി യാത്രക്കാരുടെ പരാതി. ഈ റൂട്ടിൽ ഓടുന്ന പല ബോട്ടുകളും മാസങ്ങളായി സർവീസ് സമയം പാലിക്കുന്നില്ല എന്നാണ് ആക്ഷേപം. ഇതു മൂലം യാത്ര ചെയ്യുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. സമയത്ത് ജോലി സ്ഥലത്ത് എത്തിപ്പെടാൻ കഴിയാത്തവർ ഏറെയാണ്. ബോട്ടുകൾ വൈകി ഓടുന്നത് മൂലം യാത്രക്കാരും ബോട്ട് ജീവനക്കാരും തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്.

കാലപ്പഴക്കം ചെന്നതും, അറ്റകുറ്റപ്പണി നടത്താത്തതുമായ ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തുന്നത് എന്നാണ് യാത്രക്കാർ പറയുന്നത്. ബോട്ടിന്റെ അടിഭാഗത്ത് വലിയ തോതിൽ പായലും, മുരിങ്ങയും പിടിച്ചതിനാൽ ബോട്ടിനു വേഗക്കുറവ് ഉണ്ട്. ഇതു കാരണം സമയത്ത് ഓടി എത്തുവാൻ പലപ്പോഴും കഴിയുന്നില്ലെന്നു ജീവനക്കാരും സമ്മതിക്കുന്നു. കാര്യക്ഷമതയുള്ള സ്പെയർ ബോട്ടുകളും ഇപ്പോൾ ലഭ്യമല്ല. പൂത്തോട്ട - പെരുമ്പളം– പാണാവള്ളി റൂട്ടിൽ ജീർണിച്ച ബോട്ടുകൾ ഒഴിവാക്കി മികച്ച ബോട്ടുകൾ എത്തിച്ചു സമയക്രമം പാലിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com