ADVERTISEMENT

കൊച്ചി ∙ ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റിൽ ഇനി മെട്രോ ടിക്കറ്റും യാത്രാ പാസും. ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു മെട്രോയെ ഉൾപ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഇതു യാഥാർഥ്യമായത്. ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി കാർഡുകൾ, മൂവി ടിക്കറ്റുകൾ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകൾ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണു ഗൂഗിൾ വാലറ്റ്.

 ഗൂഗിൾ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങൾക്കു ഗൂഗിൾ വാലറ്റ് ഉപയോഗിക്കാം. ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ മാത്രമാണു ഗൂഗിൾ വാലറ്റ് ലഭ്യകുക. ഡിവൈസിൽ നിയർ-ഫീൽഡ് കമ്യൂണിക്കേഷൻ ഫീച്ചറും വേണം. ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റ് ലഭ്യമാക്കിയതിലൂടെ നിർണായക ചുവടുവയ്പ്പാണു കെഎംആർഎൽ കൈവരിച്ചതെന്നു എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. പുതിയ ഡിജിറ്റൽ അനുഭവം മെട്രോ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിൽ നിർണായക ചുവടുവയ്പ്പാണു കെഎംആർഎൽ മായുള്ള സഹകരണമെന്നു പ്രൂഡന്റ് ടെക്നോളജീസ് ഡയറക്ടർ ജീജോ ജോർജ് പറഞ്ഞു.

English Summary:

Kochi Metro Embraces Digital Wave: Google Wallet Integration Makes Travel Easier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com