ADVERTISEMENT

മൂവാറ്റുപുഴ∙ നഗരസഭ പിടികൂടി ഷെൽറ്ററിലേക്കു മാറ്റിയ തെരുവുനായ്ക്കളിൽ ഒന്നിനു പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി. നായയെ നഗരസഭാ കാര്യാലയത്തിലെ പ്രത്യേക കൂട്ടിലേക്കു മാറ്റി. നഗരസഭയുടെ മത്സ്യ മാർക്കറ്റിൽ തയാറാക്കിയിട്ടുള്ള ഷെൽറ്റർ ഹോമിൽ അസ്വാഭാവിക പെരുമാറ്റം പ്രകടിപ്പിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു കൂട്ടിലേക്കു മാറ്റിയത്. വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെട്ട സംഘം നിരീക്ഷിച്ചു വരികയാണ്. 

ഇന്നലെയും കൂടുതൽ നായ്ക്കളെ പിടികൂടി ഷെൽറ്ററിലേക്കു മാറ്റിയിട്ടുണ്ട്.  നഗരത്തിലെ എല്ലാ തെരുവുനായ്ക്കൾക്കും പ്രതിരോധ വാക്സിൻ നൽകുന്ന നടപടികളും പുരോഗമിക്കുകയാണ്. അതേസമയം, പേവിഷ ബാധയ്ക്കെതിരെ നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ മൃഗസ്നേഹികളുടെ സംഘടനകൾ എന്ന പേരിൽ നഗരത്തിൽ ശ്രമം നടക്കുന്നതായി നഗരസഭാധ്യക്ഷൻ പി.പി.എൽദോസ് ആരോപിച്ചു. വെറ്ററിനറി ഡോക്ടർക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയും കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷനും പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com