ADVERTISEMENT

കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. കാഞ്ഞിരക്കാട് പാറയ്ക്കൽ അനിൽകുമാറിനെ (44) ആണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. 2022ൽ കോടനാട് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗ കുറ്റത്തിന് ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ എം.കെ.രാജേഷ്, എസ്ഐമാരായ എൻ.ഡി.ആന്റോ, റെജിമോൻ, എഎസ്ഐമാരായ പി.എ.അബ്ദുൽ മനാഫ്, ബാലാമണി, സിപിഒ മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com