ADVERTISEMENT

കൂത്താട്ടുകുളം∙ രാത്രിയായാൽ പാലക്കുഴ സെൻട്രൽ കവല കൂരിരുട്ടിലാണ്. ഇവിടെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും തെരുവു വിളക്കുകളും തെളിയുന്നില്ല.  വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് രാത്രി യാത്രക്കാർക്ക് ആശ്രയം.  നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന കവലയാണിത്. വെളിച്ചമില്ലാത്തതിനാൽ അപകട സാധ്യതയും വർധിച്ചു. 10 വർഷം മുൻപാണ് കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. 3 വർഷം കഴിഞ്ഞാൽ ലൈറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് പഞ്ചായത്താണ്. 

ലൈറ്റുകളുടെ തകരാർ പരിഹരിക്കാൻ പഞ്ചായത്ത് ഉടൻ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ പങ്കാളിത്തത്തോടെ സമരം ആരംഭിക്കുമെന്ന് യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗ്രേഷ്യസ് ജേക്കബ് ബേബി അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ് പരിപാലനത്തിനായി അനുവദിച്ച 15,000 രൂപ സ്പിൽഓവറായെന്നും ഡിപിസി അംഗീകാരം ലഭിച്ചാൽ എത്രയും വേഗം തുടർനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com