ADVERTISEMENT

കാക്കനാട്∙ മണ്ണിടിച്ചിലിനെ തുടർന്ന് തെങ്ങോട് ഗവ.ഹൈസ്കൂൾ കെട്ടിടം അപകട ഭീഷണിയിൽ. യുപി, എൽപി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ തറയുടെ തൊട്ടടുത്തു വരെ മണ്ണിടിഞ്ഞിട്ടുണ്ട്.  നൂറാം വാർഷികം ആഘോഷിക്കുന്ന തെങ്ങോട് ഹൈസ്കൂൾ തൃക്കാക്കര നഗരസഭാ പരിധിയിലെ ഏക സർക്കാർ ൈഹസ്കൂളാണ്. 2017ൽ നിർമിച്ച കെട്ടിടത്തിന്റെ പുറകു വശത്ത് എട്ടടിയോളം വിസ്തൃതിയിൽ 20 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്. സ്കൂളിന്റെ കളിസ്ഥലവും ഇതോടു ചേർന്നാണ്.

കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കനത്ത മണ്ണിടിച്ചിലുണ്ടായി. സ്കൂൾ കെട്ടിടത്തിന്റെ തറയുടെ മൂന്നു മീറ്റർ മാത്രം മാറിയാണ് മണ്ണിടിച്ചിലെന്നത് ആശങ്ക വർധിപ്പിക്കുന്നു.  അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ, മന്ത്രി വി.ശിവൻകുട്ടിക്ക് കത്തു നൽകി. എംഎൽഎ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. സംരക്ഷണ ഭിത്തി നിർമിച്ചു സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com