ADVERTISEMENT

കാക്കനാട്∙ പൊതുനിരത്തുകളിൽ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന എഴുപതോളം ബോർഡുകൾ നഗരസഭ നീക്കം ചെയ്തു. ബോർഡ് വച്ചവർക്ക് 10,000 രൂപ വീതം പിഴ ചുമത്തി. 20 പേർക്ക് പിഴ അടക്കാൻ നോട്ടിസ് നൽകി. ശേഷിക്കുന്നവർക്ക് ഇന്നും നാളെയുമായി നോട്ടിസ് നൽകും. സീപോർട്ട് എയർപോർട്ട് റോഡ്, സിവിൽ ലൈൻ റോഡ് എന്നിവിടങ്ങളിലേതുൾപ്പെടെയുള്ള ബോർഡുകൾ ഇന്നലെയും ചൊവ്വാഴ്ചയുമായാണ് നീക്കിയത്. സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പരസ്യ ബോർഡുകളാണ് ഇവയിൽ കൂടുതലും. നീക്കം ചെയ്ത ബോർഡുകളിലെ സ്ഥാപനങ്ങളുടെ വിലാസം നോക്കിയും സംഘടനകളുടെ ഭാരവാഹികളെ കണ്ടെത്തിയുമാണ് നോട്ടിസ് നൽകുന്നത്. 

സമീപ ദിവസങ്ങളിലെ കാറ്റിലും മഴയിലും റോഡിലെ ഏതാനും ബോർഡുകൾ നിലം പൊത്തിയിരുന്നു.ഭാഗ്യം കൊണ്ടാണ് അപകടങ്ങൾ ഒഴിവായത്. പ്രധാന റോഡുകളിലും ഇടറോഡുകളിലും ഇത്തരം ബോർഡുകൾ ശേഷിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭ പൊതുമരാമത്ത്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.പ്രധാന റോഡുകളിൽ അപകട ഭീഷണി ഉയർത്തിയിരുന്ന ബോർഡുകളാണ് നീക്കിയത്. ഇട റോഡുകളിൽ ഉൾപ്പെടെ ബോർഡ് നീക്കുന്ന നടപടി തുടരുമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com