ADVERTISEMENT

കൊച്ചി ∙ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി യുവാക്കൾ പിടിയിൽ. തൊടുപുഴ ഇടവെട്ടി പുത്തൻവീട്ടിൽ ആഷിക് അൻസാരി (22), വടക്കൻ പറവൂർ വീട്ടുവിലത്തറ വീട്ടിൽ വി.എസ്.സൂരജ് (21) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലീസും ചേർന്ന് പിടികൂടിയത്. ‌

പ്രതികളിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2.92 ഗ്രാം കൊക്കെയ്നും 0.37 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാക്കനാട് ഗ്രീൻ ഗാർഡൻ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ കൊച്ചി സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com