ADVERTISEMENT

കളമശേരി ∙ എച്ച്എംടി ജംക്‌ഷനിലെ എറണാകുളം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറി നിൽക്കുന്ന യാത്രക്കാർ ശ്രദ്ധിക്കുക, അപകടം തൊട്ടു മുകളിലുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിൽ വളർന്നു നിൽക്കുന്ന വൃക്ഷത്തൈ വൈദ്യുതിലൈനുകളിലേക്കു മുട്ടുന്ന തരത്തിലേക്കു വളരുകയാണ്. പലവട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും വൃക്ഷത്തൈകൾ നീക്കം ചെയ്യാൻ നഗരസഭ തയാറായിട്ടില്ല. വി.കെ.ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികൾ നഗരസഭ നടത്താറില്ല. 

മൊബൈൽ ചാർജർ, റേഡിയോ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇവയുടെ പ്രവർത്തനത്തിനായി സോളർ പാനലുകളും സ്ഥാപിച്ചിരുന്നു. ഇവയെല്ലാം നശിച്ച നിലയിലാണ്. വിദ്യാർഥികളും മുതിർന്നവരും അടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിനാണ് ഈ ദുർഗതി. ഇതുൾപ്പെടെ എച്ച്എംടി ജംക്‌ഷനിലെ പ്രധാനപ്പെട്ട 2 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ അപകടാവസ്ഥയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com