ADVERTISEMENT

പള്ളുരുത്തി∙ വെളി മാർക്കറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ 200 കിലോഗ്രാം മത്സ്യം പിടികൂടി. മൊബൈൽ ടെസ്റ്റിങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയത്. ഐസ് ഇല്ലാതെ ബോക്സിൽ അടുക്കി വച്ച നിലയിലായിരുന്നു മത്സ്യം. പിടിച്ചെടുത്ത മത്സ്യത്തിന് മാസങ്ങളോളം പഴക്കമുണ്ടെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

മോശമായ മത്സ്യം സംസ്കരിക്കുന്നതിനായി ബ്രഹ്മപുരത്തേക്ക് മാറ്റി. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ സൂചനയെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയത്. മത്സ്യം സൂക്ഷിച്ചിരുന്ന ആളെ കണ്ടെത്താനായില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് തോപ്പുംപടി, പള്ളുരുത്തി മാർക്കറ്റുകളിൽ നിന്ന് 650 കിലോഗ്രാമിലേറെ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടി നശിപ്പിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്.മധുവിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിവകുമാർ, വി.എസ്.അഭിലാഷ്, പി.ഷാനു എന്നിവർ ചേർന്നാണ് മത്സ്യം പിടികൂടിയത്.

English Summary:

Municipal Health Department Seizes 200 Kg of Rotten and Worm-Eaten Fish in Veli Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com