ADVERTISEMENT

ആലങ്ങാട് ∙ ബോധവൽക്കരണവും താക്കീതും ഉപദേശവുമൊക്കെ കൊടുത്തിട്ടും ചീറിപ്പാഞ്ഞുള്ള ബൈക്ക് സവാരി തുടരുന്നു. പൊലീസിന്റെ വാഹന പരിശോധന കാര്യക്ഷമമായി നടക്കാത്തതാണു വാഹനാപകടം കൂടാൻ കാരണമെന്നു പരാതിയുണ്ട്. കൗമാരക്കാർ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളിൽ ചീറിപ്പായുന്നതു കരുമാലൂർ– ആലങ്ങാട്– വരാപ്പുഴ മേഖലയിൽ പതിവു കാഴ്ചയാണ്. മൂന്നുപേരെ വരെ കയറ്റി, ഹെൽമറ്റില്ലാതെ അതിവേഗത്തിൽ കുതിക്കുന്ന ഇവർ മറ്റു യാത്രികർക്കും ഭീഷണിയാണ്.

ആലുവ– പറവൂർ റോഡിൽ മനയ്ക്കപ്പടി കവലയിലാണു കുറച്ചു നാളുകളായി കൗമാരക്കാർ ഏറ്റവും കൂടുതൽ അപകടം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ചീറിപ്പാഞ്ഞു വന്ന കോളജ് വിദ്യാർഥികളുടെ ബൈക്ക് കാൽനടയാത്രക്കാരനായ മറ്റൊരു വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ചിരുന്നു. തുടർന്നു 2 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനയ്ക്കപ്പടി കൂറ്റൂകാരൻ‌ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്. മരണത്തിലേക്കു നീളുന്ന ഇത്തരം അപകട യാത്രകൾ തടയാൻ രക്ഷിതാക്കളോ, നിയമപാലകരോ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.  പൊലീസ് പരിശോധനകൾ കർശനമാക്കണമെന്നു കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com