ADVERTISEMENT

വൈപ്പിൻ∙പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള  തുക ഉപയോഗിച്ച്  സ്കൂളിനു  നൽകിയ ബസ് ഫ്ലാഗ് ഓഫ്  ചെയ്തതിനു ശേഷം കന്നിയാത്രയിൽ സാരഥിയുടെ റോളും ഏറ്റെടുത്ത് ഹൈബി ഈഡൻ എംപി. എടവനക്കാട് എസ്ഡിപിവൈ കെപിഎം  ഹൈസ്കൂളിലെ  വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് എംപി ഓടിച്ച സ്കൂൾ ബസിൽ യാത്രയ്ക്ക് അവസരമൊരുങ്ങിയത്. 

ഉദ്ഘാടനം ചെയ്താൽ മാത്രം പോര വാഹനം ഓടിക്കുകയും ചെയ്യണമെന്ന വിദ്യാർഥികളുടെ ആവശ്യം  സ്വീകരിച്ചാണ് എംപി ഡ്രൈവിങ്  സീറ്റിൽ കയറിയത്. ഗ്രൗണ്ടിൽ ഒന്നു കറങ്ങി ഉദ്ഘാടനം ചടങ്ങാക്കുമെന്ന പ്രതീക്ഷ തെറ്റിച്ച് നേരെ ഗേറ്റ് കടന്ന് സ്കൂൾ ബസ് തിരക്കേറിയ സംസ്ഥാന പാതയിലേക്കിറങ്ങി. രണ്ടു കിലോമീറ്ററോളം നീണ്ട യാത്ര പൂർത്തിയാക്കിയ ശേഷം നടന്ന സമ്മേളനം ഹൈബി ഈഡൻ  ഉദ്ഘാടനം ചെയ്തു.   

എടവനക്കാട്  പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ.തങ്കരാജ്,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ഇക്ബാൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ.ജെ. ആൽബി , പ്രധാനാധ്യാപിക സി.രത്‌നകല, പിടിഎ പ്രസിഡന്റ് കെ.എ.അബ്ദുൽ റസാക്ക് എന്നിവർ പ്രസംഗിച്ചു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള  20 ലക്ഷം രൂപ  ഉപയോഗിച്ചാണ് ബസ് വാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com