ADVERTISEMENT

അങ്കമാലി ∙ രാസമാലിന്യം കലർന്ന മലിനജലവും വിഷപ്പുകയും കൊണ്ടു പൊറുതിമുട്ടിയ ചമ്പന്നൂർ നിവാസികൾ മാലിന്യം കത്തിക്കുന്നതിന്റെ വിഷപ്പുകയും ശ്വസിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് വ്യവസായ മേഖലയിൽ ഒഴിഞ്ഞ ഇടങ്ങളിലിട്ട് രാത്രിയിൽ മാലിന്യം കത്തിക്കുന്നത്. നാട്ടുകാർ ഒട്ടേറെ തവണ പരാതി പറഞ്ഞിട്ടും മാലിന്യം പുറത്തിട്ടു കത്തിക്കുന്നതിനെതിരെ നടപടികൾ ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്ത കമ്പനികളിലെ അതിഥിത്തൊഴിലാളികളുടെ നേതൃത്വത്തിലാണു മാലിന്യം രാത്രിയിൽ കത്തിക്കുന്നത്. അങ്കമാലി നഗരസഭ ഇതിനെതിരെ നടപടികൾ എടുക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

ചമ്പന്നൂർ വ്യവസായ ശാലകളിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തന ക്ഷമമാണോയെന്ന് അധികൃതരുടെ പരിശോധനകൾ നടക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. രാത്രിയിലാണു രാസമാലിന്യം ഒഴുക്കുന്നത്.തുടർച്ചയായി പരിശോധനകൾ നടത്തിയപ്പോൾ ചില കമ്പനികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാൽ പരിശോധനകൾ അയഞ്ഞതോടെ വീണ്ടും പഴയപടിയായി. രാസമാലിന്യം ചെറുകാനകളിലൂടെ പാടശേഖരത്തിലും തുടർന്നു മാഞ്ഞാലിതോട്ടിലേക്കും എത്തുന്നുണ്ട്. കുട്ടാടൻകുഴി, മുണ്ടോക്കുഴി, മണൽക്ക പാടശേഖരങ്ങളിൽ രാസമാലിന്യം കെട്ടിക്കിടക്കുന്നു. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം രൂക്ഷമാണ്. കമ്പനികൾ പുറന്തള്ളുന്ന പുകയുടെ രൂക്ഷഗന്ധവും അസഹനീയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com