ADVERTISEMENT

കൊച്ചി ∙ സങ്കട കാലത്തിനൊടുവിൽ ആശ്വാസത്തിന്റെ അനുഭവങ്ങളുമായി വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ വിദ്യാർഥികൾ. ആട്ടവും പാട്ടും ഓണസദ്യയും പിന്നെ ഐഎസ്എൽ ഫുട്ബോൾ മത്സരവും ആസ്വദിച്ചു, അവർ. കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്സി താരങ്ങളെ കൈപിടിച്ചു ലൈൻ അപ് ചടങ്ങിനായി കളത്തിലിറക്കിയത് അവരിൽ 22 പേർ. മത്സര ശേഷം ലുലു മാളിൽ ഒരുക്കിയ അത്താഴ വിരുന്നിലും ഗെയിം സോണിലും പങ്കെടുത്ത കുട്ടികൾക്കു കൈനിറയെ സമ്മാനങ്ങളും നൽകിയാണു സംഘാടകരായ എംഇഎസ് യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി യാത്രയാക്കിയത്.‘ഒരുമിച്ചോണം കൂടെയുണ്ട്’ എന്ന പേരിൽ എംഇഎസിന്റെ നേതൃത്വത്തിൽ ഫ്യൂച്ചറേസ് ഹോസ്പിറ്റൽ, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ, കേരള ബ്ലാസ്റ്റേഴ്സ്, ലുലു മാൾ എന്നിവ ചേർന്നാണു കരുതലിന്റെ സ്നേഹം പകർന്നത്.

ഉത്രാട ദിനത്തിൽ പുലർച്ചെ അഞ്ചരയോടെയാണ് എംഇഎസ് ഭാരവാഹികളുടെ നേതൃത്വത്തിൽ 33 കുട്ടികളും അവരുടെ കുടുംബാംഗങ്ങളും വയനാട്ടിൽ നിന്നു യാത്ര തിരിച്ചത്. കോഴിക്കോട് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഓണക്കോടിയും കൈനീട്ടവും നൽകി. എംഇഎസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മിഠായി തെരുവ് സന്ദർശനം. തിരുവോണ ദിനത്തിൽ പുലർച്ചെ കൊച്ചിയിലെത്തിയ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും മാറമ്പിള്ളി എംഇഎസ് കോളജിൽ പ്രഭാത ഭക്ഷണം.

 കലൂർ സ്റ്റേഡിയത്തിൽ ലൈൻ അപ് ചടങ്ങിനായി റിഹേഴ്സൽ. പിന്നീട്, ഓണസദ്യ. ഉദ്ഘാടനം ചെയ്തത് എംഇഎസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ. എംഇഎസ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ആർ.കെ. ഷാഫി പ്രധാന ആതിഥേയനായി. കേരള ബ്ലാസ്റ്റേഴ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സുഷെൻ വസിഷ്ഠ്, ചീഫ് റവന്യു ഓഫിസർ ജോബി ജോസഫ്, ചീഫ് മാർക്കറ്റിങ് ഓഫിസർ ആന്റണി മനു എന്നിവരുമെത്തി. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, പിന്നണി ഗായിക സംഗീത ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ. ഓണസദ്യയ്ക്കു ശേഷം വീണ്ടും ട്രയൽസ്. വൈകിട്ട് ലൈൻ അപ് സെറിമണി, കളി കാണൽ. ശേഷം ആഹ്ലാദത്തോടെ നാട്ടിലേക്കു മടക്കം.

English Summary:

Experience the joy and togetherness of Onam as students from Wayanad enjoy a day filled with traditional festivities, an ISL match, and heartwarming generosity, highlighting the collaborative efforts of various organizations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com