ADVERTISEMENT

എളങ്കുന്നപ്പുഴ∙ രാജ്യാന്തര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി,മിനിസ്ട്രി ഓഫ് എർത്ത് സയൻസസ് എന്നിവയുടെ നേതൃത്വത്തിൽ പുതുവൈപ്പ് ബീച്ച് ശുചീകരിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി,കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ് റ്റഡീസ്,തേവര സേക്രഡ് ഹാർട്ട് കോളജ്,സെന്റ്ആൽബർട്സ് കോളേജ്,ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയൂണിറ്റ്,ഹരിത കർമസേന,എളങ്കുന്നപ്പുഴ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ബോധവൽക്കരണവും നടത്തി.  

ബീച്ചുകളും തീരപ്രദേശങ്ങളും വൃത്തിയുള്ളതും സുരക്ഷിതവുമാക്കുക എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ ദിനാചരണം   എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്  ഉദ്ഘാടനം ചെയ്തു. ക്ഷേമസമിതി ചെയർമാൻ ലിഗീഷ് സേവ്യർ,അംഗം  ജോയ്,ഐസിസി ചീഫ് കോഓർഡിനേറ്റർ ഡോ.കെ.റഷീദ്,പുതുവൈപ്പ് കോഓർഡിനേറ്റർ സി.വാസു,സിഎംഎൽആർഇ അണ്ടർ സെക്രട്ടറി പി.ജി.ധനേഷ്,എന്നിവർ നേതൃത്വം നൽകി.

കോസ്റ്റ് ഗാർഡ് കൊച്ചി യൂണിറ്റിൽ 200 അംഗങ്ങൾ,ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. 300 മീറ്റർ വീതം നീളവും   വീതിയുമുള്ള ബീച്ചിൽ നിന്ന് പ്ലാസ് റ്റിക് കുപ്പികൾ,വലക്കഷണങ്ങൾ, ചെരിപ്പുകൾ,മറ്റു അവശിഷ് ടങ്ങൾ തുടങ്ങി 750 കിലോഗ്രാം മാലിന്യം ശേഖരിച്ചു.  പ്രാദേശിക ഭരണകൂടം നിർദേശിച്ച മാർഗ നിർദേശമനുസരിച്ച് ശേഖരിച്ച മാലിന്യങ്ങൾ സംഘം വേർതിരിച്ചു. അവ മാലിന്യ നിർമാർജന യാർഡിൽ കൊണ്ടുപോയി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക് ടർ വിദ്യ ഇതിനു മേൽനോട്ടം വഹിച്ചു.  പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഓച്ചന്തുരുത്ത് നിത്യസഹായമാതാപള്ളി മതബോധന വിഭാഗം നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളപ്പ് ബീച്ച് ശുചീകരിച്ചു. അസി.ഡയറക്ടർ ഫാ.എബിൻ വിവേര  ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി.ടി.മൈക്കിൾ,അസി.പ്രധാനഅധ്യാപകൻ ഷാൽവിൻ മറ്റത്തിൽ,സെക്രട്ടറി സുസ്മി സുർജിത് എന്നിവർ പ്രസംഗിച്ചു.  കോഓർഡിനേറ്റർമാരായ ജിൽഡാ ജയ്‌സൺ,അനിൽ കളരിക്കൽ, കലിസ് റ്റർ ഫിഗരേദോ,ജ്വാല ഡേവിഡ് എന്നിവർ നേതൃത്വം നൽകി.

English Summary:

On International Coastal Cleanup Day, a dedicated group of volunteers came together to clean Puduvyapp Beach. The initiative, led by the Center for Marine Living Resources and Ecology, saw the participation of various educational institutions, government agencies, and NGOs. The cleanup drive not only removed debris from the beach but also included an awareness program to highlight the importance of ocean conservation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com