ADVERTISEMENT

കുണ്ടന്നൂർ ∙ ഏറെ തിരക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാത തുടങ്ങുന്ന കുണ്ടന്നൂരിൽ 'ഗോ സ്ലോ' മുന്നറിയിപ്പ് കണ്ട് മറ്റൊന്നും തോന്നരുത്. പാതാളക്കുഴിയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്. ടൈലും ടാറും ചേരുന്ന ഭാഗത്ത് രൂപം കൊണ്ട വിള്ളലാണ് പാതാളക്കുഴിയായി മാറിയത്. മാസങ്ങളായി ഇതേ നില തുടരുന്നു.

ആഴമറിയാതെ ഒട്ടേറെ സ്കൂട്ടർ യാത്രികർ അപകടത്തിൽ പെട്ടതോടെ നാട്ടുകാർ കോൺക്രീറ്റ് മിശ്രിതം ഇട്ട് കുഴി മൂടിയെങ്കിലും വീണ്ടും കുഴിയായി.അപകടം തുടർന്നതോടെയാണ് ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് മുന്നറിയിപ്പ് ബോർഡും ബാരിയറും സ്ഥാപിച്ചത്. രാത്രി ചുവപ്പ് ലൈറ്റ് തെളിയും വിധമാണ് മുന്നറിയിപ്പ്.

English Summary:

A deceptively placed 'Go Slow' sign in Kundannur hides a dangerous pothole on the bustling Kochi-Dhanushkodi National Highway. This article exposes the persistent hazard that has plagued drivers for months, highlighting the need for urgent road repair.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com