ADVERTISEMENT

കൊച്ചി∙ സിവിൽ സ്റ്റേഷനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ട൪ എൻ.എസ്.കെ.ഉമേഷ്. വിവിധ സ൪ക്കാ൪ വകുപ്പുകളിൽ സ്ഥിര/താൽകാലിക നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ആളെ ജീവനക്കാർ പിടികൂടി തൃക്കാക്കര പൊലീസിന് കൈമാറിയെന്നും വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാ൪ഡുമായാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും കലക്ടർ അറിയിച്ചു.

പിഎസ്‌സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ബന്ധപ്പെട്ട സ൪ക്കാ൪ വകുപ്പുകൾ തുടങ്ങിയവ മുഖേന നടത്തുന്ന പരീക്ഷകൾക്കും അഭിമുഖത്തിനും മറ്റു നടപടിക്രമങ്ങൾക്കും ശേഷമാണ് സ൪ക്കാ൪ വകുപ്പുകളിൽ ജോലി നേടാൻ കഴിയുക. പണം നൽകി ജോലി ലഭിക്കുമെന്ന ചതിക്കുഴികളിൽ പൊതുജനം വീഴരുതെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും കലക്ട൪ മുന്നറിയിപ്പ് നൽകി.

English Summary:

District Collector N.S.K. Umesh warns the public about a recent job scam at the Civil Station. A man posing as a retired military officer was apprehended for collecting money by promising fake government jobs. The Collector reminds everyone that legitimate government jobs are obtained through official channels and examinations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com