ADVERTISEMENT

കൊച്ചി∙ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് 2022-23 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്ത സമൃദ്ധി ജൈവ വളം മായം കലർന്നതാണെന്ന പരാതി മനുഷ്യാവകാശ കമ്മിഷൻ നേരിട്ട് അന്വേഷിക്കും. കമ്മിഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശം നൽകിയത്. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണം. സജി കൂടിയിരിപ്പിൽ നൽകിയ പരാതിയിലാണ് നടപടി.

വളത്തിൽ വർധിച്ച തോതിൽ പാറപ്പൊടി ചേർത്തെന്നാണ് ആക്ഷേപം. കാർബൺ- നൈട്രജൻ അനുപാതം ശരിയല്ലെന്നും പരാതിയിൽ പറയുന്നു. വളങ്ങൾക്ക് പോഷകങ്ങളെ വലിച്ചെടുക്കാൻ സാധ്യത കുറവാണ്. 75% സർക്കാർ വിഹിതവും 25% കർഷക വിഹിതവും നൽകിയാണ് ഗുണനിലവാരമില്ലാത്ത വളം വിൽക്കുന്നതെന്നും, ഇത്തരത്തിലുള്ള വളം കമ്പനികൾ കർഷകരെ വർഷങ്ങളായി ചൂഷണം ചെയ്യുകയാണെന്നും ഇതിന് പിന്നിൽ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

കർഷക ക്ഷേമ ഡയറക്ടർ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. 700 ഓളം പെർമിറ്റുകൾ വിതരണം ചെയ്തതിൽ നാലെണ്ണത്തിൽ മാത്രമാണ് പരാതി വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വളത്തിന്റെ ഗുണനിലവാരം വിലയിരുത്തുമെന്നും റിപ്പോർട്ടിലുണ്ട്. ഗുണനിലവാരമില്ലെങ്കിൽ ഉൽപാദകർക്കെതിരെ നടപടിയെടുക്കും. എന്നാൽ ഇക്കാര്യത്തിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് കമ്മിഷൻ തീരുമാനിച്ചു. നാലു പേർ മാത്രമാണ് പരാതി പറഞ്ഞതെന്ന റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാരൻ അറിയിച്ചു.

English Summary:

Farmers in Ernakulam, Kerala, have raised concerns about the quality of Samruddhi organic fertilizer distributed under a government scheme. Allegations of adulteration and ineffectiveness have prompted the Human Rights Commission to launch an investigation. The Commission aims to determine the validity of the claims and address concerns of farmer exploitation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com