ADVERTISEMENT

രക്തദാന ക്യാംപ് ഇന്ന്
വില്ലിങ്ഡൻ ദ്വീപ്∙ ഓൾ കേരള സീവേജ് കളക്ടിങ് ആൻഡ് ഡിസ്പോസിങ് വർക്കേഴ്സ് യൂണിയനും (എഐടിയുസി) ജനറൽ ആശുപത്രിയും ചേർന്ന് ഇന്ന് രാവിലെ 9 മുതൽ 1 വരെ ഹാർബർ പൊലീസ് സ്റ്റേഷനിൽ രക്തദാന ക്യാംപ് നടത്തും. മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും.

കാഴ്ച പരിശോധന ക്യാംപ്
പള്ളുരുത്തി∙ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പ്രത്യാശ ഭവനിൽ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി കാഴ്ച പരിശോധന ക്യാംപും ബ്ലൈൻഡ് ഫോൾഡ് ഗെയിംസും സംഘടിപ്പിച്ചു.ഭാരതീയ ചികിത്സ വകുപ്പും നാഷനൽ ആയുഷ് മിഷനും സംയുക്തമായി നടത്തിയ പരിപാടി വി.എ.ശ്രീജിത് ഉദ്ഘാടനം ചെയ്തു. ഡോ.സുമിത പ്രകാശ് ക്ലാസുകൾ നയിച്ചു.

വൈദ്യുതി മുടക്കം
മാറാടി, ആരക്കുഴ, മൂഴി, മീങ്കുന്നം, ചെറ്റേപ്പീടിക, കടുക്ക സിറ്റി, കൊളംബെ കോളനി എന്നിവിടങ്ങളിൽ  8 മുതൽ 6 വരെ
പുല്ലേപ്പടി – തമ്മനം റോഡ്, അമർ സാമ്രാട്ട്, പിഎഫ് ഓഫിസ് പരിസരം ചമ്മണി റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ പൈപ്‌ലൈൻ ഭാഗം മുതൽ തൃക്കാക്കര അമ്പലം വരെയുള്ള ഭാഗങ്ങളിൽ   9 മുതൽ 5 വരെ .
തൃക്കാക്കര പൈപ്‌ലൈൻ, പുലിമുകൾ, മാവേലി നഗർ, കേസരി ഗ്രന്ഥശാല ജംക്‌ഷൻ, ഉണിച്ചിറ എസ്ബിഐ, ഹിൽവാലി സ്കൂൾ എന്നിവിടങ്ങളിൽ  9 മുതൽ  5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com