ADVERTISEMENT

കൊച്ചി∙ ഓടുന്ന ബസിൽ അക്രമം അഴിച്ചുവിട്ട് അഞ്ചംഗ ഗുണ്ടാ സംഘം. ബസിലിരുന്നു കഞ്ചാവു വലിക്കുകയും സ്ത്രീ യാത്രക്കാരെ അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തതു ചോദ്യം ചെയ്ത കണ്ടക്ടറെ ഗുണ്ടാസംഘം മർദിച്ചു. ഡ്രൈവർ സെൻട്രൽ സ്റ്റേഷനിലേക്കു ബസ് ഓടിച്ചു കയറ്റിയതോടെ രണ്ടു പേരെ  പൊലീസ് പിടികൂടി. വൈപ്പിൻ സ്കൂൾ മുറ്റം പഞ്ചായിൽ വീട്ടിൽ ജോബി ജോസഫ്(30), കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ചാത്തൻവേലിമുകളിൽ സി.എസ്.ഷാജി(27) എന്നിവരാണു പിടിയിലായത്. കടന്നുകളഞ്ഞ മൂന്നു പേർക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്.

കാക്കനാട്–തോപ്പുംപടി റൂട്ടിൽ ഓടുന്ന ഷാന ബസിൽ ആദ്യ ട്രിപ്പിനിടെ ഇന്നലെ രാവിലെ ഏഴിനാണ് അതിക്രമം നടന്നത്. കാക്കനാടു ഭാഗത്തു നിന്നു ബസിൽ കയറിയ സംഘം സ്ത്രീകളെ കമന്റടിക്കുകയും മോശമായി പെരുമാറുകയായിരുന്നു. തുടർന്നു കഞ്ചാവു വലിക്കുകയും ഇതു ചോദ്യം ചെയ്തവരെ അസഭ്യം പറയുകയും ചെയ്തു. ഇതു കണ്ടക്ടർ ചോദ്യം ചെയ്തതോടെ അഞ്ചു പേരും ചേർന്നു മർദിക്കുകയായിരുന്നു. 

ഭയന്നു പോയ യാത്രക്കാർ നിലവിളിച്ചതോടെ ഡ്രൈവർ വാഹനം എവിടെയും നിർത്താതെ നേരെ സെൻട്രൽ പൊലീസ് സ്റ്റേഷനു മുന്നിലേക്ക് ഓടിച്ചെത്തി. പൊലീസ് സംഘം രണ്ടു പേരെ കീഴ്പ്പെടുത്തിയെങ്കിലും മൂന്നു പേർ ബസിന്റെ ജനലിലൂടെ ചാടി, ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ കണ്ടക്ടർ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി.വധശ്രമം, ആയുധം കയ്യിൽ വയ്ക്കൽ, അടിപിടി, അക്രമം ലഹരിവിൽപന എന്നിവയുൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളാണിവരെന്നു പൊലീസ് പറയുന്നു. അടുത്തിടെ ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്.  

English Summary:

A morning bus ride in Kochi turned frightening when five men began harassing passengers, smoking marijuana, and making lewd comments towards women. The bus driver heroically drove straight to the police station, leading to the apprehension of two suspects. This incident highlights growing concerns about public safety and drug abuse.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com