ADVERTISEMENT

മുളവുകാട് ∙ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുവയസ്സുള്ള മകളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. മുളവുകാട് നോർത്ത് ധരണിയിൽ രാമകൃഷ്ണന്റെ ഭാര്യ ധനികയാണു (30) മരിച്ചത്. മകൾ ഇഷാന്‍വിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 വർഷം മുൻപു വിവാഹിതയായ ധനിക മട്ടാഞ്ചേരി അച്ചാളത്ത്‌ റോഡ് ശിവകൃപയിൽ സവിത, പ്രഭാകരപ്രഭു ദമ്പതികളുടെ മകളാണ്. സംഭവം നടക്കുമ്പോൾ രാമകൃഷ്ണൻ തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.

രാവിലെ 9.15നു സുഹൃത്തിനെ രാമകൃഷ്ണൻ വിളിച്ചു വിവരം പറഞ്ഞതോടെയാണു സംഭവം പുറംലോകം അറിയുന്നത്. പച്ചാളം സ്വദേശിയായ രാമകൃഷ്ണൻ 8 മാസം മുൻപാണ് ഇവിടെ വീടുവച്ചു താമസമാക്കിയത്. അസി.പൊലീസ് കമ്മിഷണർ ജയകുമാർ, മുളവുകാട് എസ്എച്ച്ഒ വി.എസ്.ശ്യാംകുമാർ, എസ്‌ഐ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.

English Summary:

Tragedy struck Mulavukad as a young woman, Dhanika, was found dead with stab wounds, while her three-year-old son, Ishan, suffered a critical neck injury. Police are investigating the incident, and the husband, Ramakrishnan, is being questioned.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com